നിപാ പ്രതിരോധത്തിന് ലോക ആദരവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി
Kerala News
നിപാ പ്രതിരോധത്തിന് ലോക ആദരവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 1:32 pm

തിരുവനന്തപുരം: നിപാ രോഗപ്രതിരോഗ പ്രവര്‍ത്തങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്‌കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ഏറ്റുവാങ്ങി.

nipah

ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.ഫോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു.

ഫിലാഡല്‍ഫിയയില്‍ ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമെ അമേരിക്കന്‍ നഗരങ്ങളിലെ വിവിധ മലയാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും. പിണറായിക്കൊപ്പം ഭാര്യ കമലയും പോകുന്നുണ്ട്. ന്യൂയോര്‍ക്ക് വഴിയാണ് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങുക.

അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. വിദേശത്താണെങ്കിലും അത്യാവശ്യ ചുമതലകള്‍ മുഖ്യമന്ത്രിക്കു നിര്‍വഹിക്കാന്‍ സാധിക്കുമെന്നതിനാലാണു പകരം ചുമതല നല്‍കാത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അമേരിക്കന്‍ യാത്രയുടെ കാര്യം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഇനി 18 നേ മന്ത്രിസഭ ചേരൂ.