| Wednesday, 28th April 2021, 12:17 pm

ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ കേരളം; വാങ്ങുന്നത് 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്‌സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും. ലോക്ക് ഡൗണ്‍ വേണ്ടെന്നും പ്രാദേശികനിയന്ത്രണങ്ങള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് മാസം 1 ന് പത്ത് ലക്ഷം വാക്‌സിന്‍ വാങ്ങും. വിവിധ വകുപ്പുകളിലെ പണം വാക്‌സിന് വാങ്ങാനായി നീക്കിവെക്കും. കേന്ദ്രത്തില്‍ നിന്നും സൗജന്യമായി കിട്ടാനുള്ള വാക്‌സിന്‍ എത്തിക്കാനും ഇതിനൊപ്പം ശ്രമിക്കും.

അതേസമയം വാക്‌സിന്‍ വാങ്ങാനായി എത്ര തുക മാറ്റിവെച്ചു എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിലനോക്കാതെ വാക്‌സിന്‍ വാങ്ങാന്‍ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം.

15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന കേന്ദ്രനിര്‍ദേശം തത്ക്കാലം നടപ്പാക്കേണ്ട എന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ലോക്ക് ഡൗണ്‍ കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നും നിലവിലെ നിയന്ത്രണം അതേ നിലയില്‍ പോകട്ടെയെന്നുമാണ് യോഗത്തിലെ തീരുമാനം. അടുത്ത ഘട്ടത്തില്‍ മാത്രം ലോക്ക് ഡൗണ്‍ മതിയെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala to buy one crore vaccines urgently

We use cookies to give you the best possible experience. Learn more