തൃശൂര്‍: കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് സ്‌കൂള്‍ ജീവിതത്തില്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍ സംതൃപ്തരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഠനം. ഇന്ത്യയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റ രീതികളെയും കുറിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
10,634 കുട്ടികളില്‍ കേരളത്തില്‍ നടത്തിയ സര്‍വേ ഫലത്തിന്റെ റിസള്‍ട്ടാണിത്. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ തുടങ്ങി 10 വിഭാഗങ്ങളിലായാണ് പഠനം നടത്തിയത്.
സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 84,705 കുട്ടികളില്‍ 79 ശതമാനം പേരും സ്‌കൂള്‍ ജീവിതത്തില്‍ തൃപ്തരാണ്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 78 ശതമാനവും നവോദയ വിദ്യാലയങ്ങളില്‍ 71 ശതമാനവുമാണ് തൃപ്തര്‍.
സ്‌കൂളില്‍ നിന്ന് നേടേണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്റെ അടയാളമായിട്ടാണ് സംതൃപി പട്ടിക തയ്യാറാക്കിയത്. കേരളത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നതില്‍ 67 ശതമാനം മാത്രമാണ് തൃപ്തരെന്നും കണക്ക് പറയുന്നു. ഈ വിഭാഗത്തിലെ ദേശീയ ശരാശരി 73 ആണ്.
വിവിധ തലത്തിലുള്ള സര്‍വേകളുടെ ഫലം
അക്കാദമിക സംതൃപ്തി
പൊതുവിദ്യാലയം- 52 ശതമാനം
കേന്ദ്രീയ വിദ്യാലയ- 40 ശതമാനം
നവോദയ- 39 ശതമാനം
സ്വകാര്യ സ്‌കൂള്‍- 28 ശതമാനം
ശ്രദ്ധക്കുറവ് കാരണം പഠനപിന്നാക്കാവസ്ഥ
പൊതുവിദ്യാലയം- 26 ശതമാനം
കേന്ദ്രീയ വിദ്യാലയ- 28 ശതമാനം
നവോദയ -30 ശതമാനം
സ്വകാര്യ സ്‌കൂള്‍- 29 ശതമാനം
സഹായിക്കാനുള്ള കുട്ടികളുടെ മനസ്സ്
പൊതുവിദ്യാലയങ്ങള്‍- 55 ശതമാനം
കേന്ദ്രീയ വിദ്യാലയ -53 ശതമാനം
നവോദയ -49 ശതമാനം
സ്വകാര്യസ്‌കൂള്‍ -51 ശതമാനം
CONTENT HIGHLIGHTS: Kerala those in private schools are more satisfied than those in private schools Study of the center