|

സന്തോഷ് ട്രോഫി:കേരളാ ടീം പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പോലീസിന്റെ താരമായ  പി.രാഹുല്‍ ആണ് ക്യാപ്റ്റന്‍. നാലു പുതുമുഖങ്ങള്‍ ഉള്‍പ്പെടെ ഇരുപതംഗ സാധ്യതാ ടീമിനെയും,മൂന്ന് റിസര്‍വ് താരങ്ങളെയും  ഇന്ന് കൊച്ചിയില്‍ പ്രഖ്യാപിച്ചു.[]

പുതുമുഖങ്ങളായ നാലുപേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി 16 പേരും സന്തോഷ് ട്രോഫിയിലെ മുന്‍താരങ്ങളാണ്. എസ്. ശ്രീജു, മോഹന്‍  പ്രതിരോധ താരം റിനോ ആന്റോ, ഷെറിന്‍ സാം, മധ്യനിരയില്‍ അഹമ്മദ് മാലിക് എന്നിവരാണ് പുതുമുഖങ്ങള്‍.

സന്തോഷ് ട്രോഫിക്കുള്ള ക്യാമ്പിലെ  27 താരങ്ങളില്‍ നിന്നാണ്  20 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്. നൗഷാദ്, അഭിഷേക് , എന്‍. ജോഷി, മിഥുന്‍ വില്‍വെറ്റ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍.

ഈ മാസം 21ന് ജമ്മുകാശ്മീര്‍ ടീമുമായി  ആദ്യ ക്വാര്‍ട്ടറില്‍ കേരളം ഏറ്റുമുട്ടും. എസ്‌.ബി.ടിയുടെ ഏഴ് കളിക്കാരും കെ.എസ്‌.ഇ.ബിയുടെ മൂന്ന് കളിക്കാരും പോലീസില്‍ നിന്നും രാഹുലിനെക്കൂടാതെ മറ്റൊരു താരവും ടീമില്‍ ഇടംനേടിയിട്ടുണ്ട്.

ടീം: പി. രാഹുല്‍ (ക്യാപ്റ്റന്‍)

ഗോള്‍കീപ്പര്‍: ജീന്‍ ക്രിസ്റ്റിയന്‍, പി.കെ നസീബ്, എസ്. ശ്രീജു

പ്രതിരോധം: ബി.ടി ശരത്, ജോണ്‍സണ്‍, ഷെറിന്‍ സാം, വി.വി സുര്‍ജിത്, ടി. സജിത്, റിനോ ആന്റോ, അബ്ദുള്‍ ബാഷിദ്

മധ്യനിര: കെ. രാഗേഷ്, ഷിബിന്‍ ലാല്‍, എന്‍. സുമേഷ്, വിനീത് ആന്റണി, അഹമ്മദ് മാലിക്

സ്‌ട്രൈക്കേഴ്‌സ്: ആര്‍. കണ്ണന്‍, പി. ഉസ്മാന്‍, നസ്‌റുദ്ദീന്‍, കെ. സലീല്‍.