കേരള സ്ട്രൈക്കേഴ്സിന്റെ ഫസ്റ്റ് ഹാഫ് കൊള്ളാം; സെക്കന്റ് ഹാഫ് എന്താകും?
Cricket
കേരള സ്ട്രൈക്കേഴ്സിന്റെ ഫസ്റ്റ് ഹാഫ് കൊള്ളാം; സെക്കന്റ് ഹാഫ് എന്താകും?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd February 2024, 9:25 pm

സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ നേരിടുകയാണ്

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഹീറോസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ പത്ത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയത്.

മുംബൈ ബാറ്റിങ്ങില്‍ നവദീപ് 19 പന്തില്‍ 23 റണ്‍സും അഭിലാഷ് 17 പന്തില്‍ 18 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കേരളത്തിന്റെ ബൗളിങ്ങില്‍ അര്‍ജുന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. രണ്ട് ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്ന് വിക്കറ്റുകള്‍ നേടിയത്. സൈജു കുറുപ്പ്, വിവേക്, ശിവറാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. കേരളത്തിന്റെ ബാറ്റിങ്ങില്‍ അര്‍ജുന്‍ 22 പന്തില്‍ 32 റണ്‍സും വിവേക് എട്ട് പന്തില്‍ പുറത്താവാതെ 21 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈ ബൗളിങ്ങില്‍ നിഷാന്ത്, അപൂര്‍വ, രാജ, ഷരദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സി.സി.എല്ലിലെ നിയമപ്രകാരം രണ്ട് ടീമുകളും പത്ത് ഓവര്‍ വീതം രണ്ട് ഇന്നിങ്‌സുകളിലായി ബാറ്റ് ചെയ്യും. ഇതില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം ആയിരിക്കും വിജയികള്‍.

Content Highlight: Kerala strikers and Mumbai heros match updates