കേരളത്തില്‍ മോദി വിരുദ്ധ വികാരം ശക്തമെന്ന് രാജഗോപാല്‍
Daily News
കേരളത്തില്‍ മോദി വിരുദ്ധ വികാരം ശക്തമെന്ന് രാജഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 10:31 pm

 

പാലക്കാട്: സംസ്ഥാനത്ത് മോദി വിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുന്നുവെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ രാജഗോപാല്‍ പറഞ്ഞു.


Also read  ഭീമന്റെ റോളില്‍ മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ തിരക്കഥ എം.ടിയെ തിരിച്ചേല്‍പ്പിച്ചേനേ; ഭീമന്റെ ഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോക സിനിമയില്‍ ലാല്‍ മാത്രം: വി.എ ശ്രീകുമാര്‍


“മോദി വിരുദ്ധത ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനത്ത് മുസ്ലീം ലീഗിനെ എല്ലാവരും സഹായിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. മുസ്‌ലിം ലീഗിന്റെ കേന്ദ്രമായിട്ടുള്ള സ്ഥലമാണ് മലപ്പുറം” രാജഗോപാല്‍ പറഞ്ഞു.

ബിജെ.പി പരാജയപ്പെട്ടത് ഏറ്റവും ദുര്‍ബലമായ പ്രദേശത്താണെന്ന് പറഞ്ഞ രാജഗോപാല്‍ ലീഗിന്റെ വിജയത്തെ സ്വാഭാവിക വിജയമായി വേണം കരുതാനെന്നും കൂട്ടിച്ചേര്‍ത്തു. മോദി വിരുദ്ധത ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനത്ത് മുസ്ലീം ലീഗിനെ എല്ലാവരും സഹായിച്ചു. എന്നിട്ട് അവരെല്ലാം മതേതരത്വക്കാരാണെന്ന് പ്രഖ്യാപിക്കുകയാണുണ്ടായതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മോദി തരംഗമാണെന്നും ഇതിന്റെ പിന്‍ബലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേട്ടം കൈവരിക്കുമെന്നും കേന്ദ്ര നേതൃത്വം അവകാശപ്പെടുന്ന സമയത്ത് തന്നെയാണ് കേരളത്തില്‍ മോദി വിരുദ്ധത ശക്തമായി നിലനില്‍ക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും സംസ്ഥാനത്തെ ഏക ബി.ജെ.പി എം.എല്‍.എയും കൂടിയായ രാജഗോപാല്‍ അഭിപ്രായപ്പെടുന്നത്.