എന്നാല്‍ മൈതാനത്തിന്റെ നവീകരണ പ്രവൃത്തികളില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടായേക്കാം എന്ന കാരണത്താല്‍ മാനാഞ്ചിറയെ വേദിയാക്കുന്ന കാര്യത്തില്‍ കോര്‍പ്പറേഷനില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യമുണ്ടെന്നു കണ്ടാല്‍ വേദി മാറ്റുന്ന കാര്യവും ആലോചിക്കുമെന്നും ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നും സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല നിര്‍വ്വഹിക്കുന്ന എല്‍. രാജനാണ് സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍ . ജില്ലയിലെ എം.എല്‍.എ മാരെ സബ്കമ്മറ്റികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരായി വിവിധ അധ്യാപക സംഘടനകളിലെ പ്രതിനിധികളുമായിരിക്കും. 232 ഇനങ്ങളിലായിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക.
കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടായേക്കാവുന്ന കാരണത്താല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.