വളരയേറെ ആവേശകരമായ മത്സരമാണ് കോഴിക്കോടും പാലക്കാടും തമ്മില്‍ ഇത്തവണയുണ്ടായത്. 232 ഇനങ്ങളില്‍ മത്സരഫലം പുറത്ത് വന്നപ്പോള്‍ കേവലം ഏഴ് പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോടാണ് മുന്നിലുണ്ടായിരുന്നത്. അപ്പീലുകള്‍ ജേതാക്കളെ നിശ്ചയിക്കുന്ന സ്ഥിതിയാണ് അവസാനമുണ്ടായത്. കഴിഞ്ഞ വര്‍ഷവും അപ്പീലുകളാണ് ഫലപ്രഖ്യാപനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 416 പോയിന്റും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 503 പോയിന്റും കോഴിക്കോട് നേടി. പാലക്കാട് ജില്ല ഹൈസ്കൂള്‍ വിഭാഗത്തില്‍ 412 പോയിന്റ് നേടിയപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 500 പോയിന്റ് നേടി.