| Monday, 21st September 2015, 12:27 pm

മുസ്‌ലിം മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്നു; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം. കച്ചവടം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്യുകയാണെന്നുമായിരുന്നു ചെയര്‍മാന്റെ പ്രധാന വിമര്‍ശനം. ന്യൂനപക്ഷകമ്മീഷന്‍ യോഗത്തിനിടെയാണ് വീരാന്‍കുട്ടി മാനേജ്‌മെന്റുകള്‍ക്കെതിരെ തുറന്നടിച്ചത്.

“കച്ചവടത്തിനായാണ് മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്. സമ്പന്നര്‍ക്കുവേണ്ടിയാണ് ഇവര്‍ നിലകൊള്ളുന്നത്” ചെയര്‍മാന്‍ ആരോപിച്ചു. പാവങ്ങള്‍ക്കു ഡോക്ടര്‍മാരകേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ സമുദായസംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം തങ്ങളെ മാത്രമായി വിമര്‍ശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് കമ്മീഷന്‍ എന്നും അവര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more