തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി അന്ന ബെന്നിനെ തെരഞ്ഞെടുത്തു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.
കപ്പേളയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടന്‍ ജയസൂര്യയാണ്. വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തത്.
അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്.
ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നിത്യ മാമനാണ് മികച്ച ഗായിക.
മികച്ച സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജിയോ ബേബിയ്ക്കാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍).
സീ യൂ സൂണിലെ എഡിറ്റിംഗിന് മഹേഷ് നാരായണനും പുരസ്‌കാരമുണ്ട്. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) .
മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. ഷോബി തിലകനും റിയാ സൈറയുമാണ് മികച്ച ഡബ്ബിംഗിനുള്ള പുരസ്‌കാരം.
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala State Film Award Jayasurya Best Actor Anna Ben Actress