മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതറിയാതെ സ്കൂളിൽ നിന്നും വരുന്ന തന്മയയുടെ വീഡിയോ ശ്രദ്ധനേടുന്നു. ബന്ധുക്കൾ പറയുമ്പോഴാണ് സ്കൂളി നിന്നും തിരികെ വരുന്ന തന്മയ അവാർഡിന്റെ കാര്യം അറിയുന്നത്. ‘വഴക്ക്’ എന്ന ചിത്തത്തിലെ അഭിനയത്തിനാണ് തന്മയക്ക് മികച്ച ബാല താരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
വഴിയരികിൽ നിർത്തിയിട്ട കാറിൽ തന്മയയെ കാത്തിരുന്ന ബന്ധുക്കൾ താൻ അവാർഡിനർഹയായ വിവരം പറഞ്ഞിട്ടും തന്മയ വിശ്വസിച്ചില്ല.
‘എടീ നീ അറിഞ്ഞോ വല്ലതും, നിനക്ക് സംസ്ഥാന അവാർഡ് കിട്ടി. മികച്ച ബാല താരത്തിനുള്ള അവാർഡാണ് കിട്ടിയിരിക്കുന്നത്,’ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു.
വിവരം പറഞ്ഞിട്ടും വിശ്വസിക്കാത്ത തന്മയ തന്നെ പറ്റിക്കുന്നതാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് തന്മയ ബന്ധുക്കളോടൊപ്പം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത് വിന്‍സി അലോഷ്യസാണ്. ‘രേഖ’യിലെ പ്രകടനത്തി നാനാണ് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.
മറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍
1. മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്
2. മികച്ച സ്വഭാവനടി ദേവി വര്‍മ (സൗദി വെള്ളം)
3. മികച്ച സ്വഭാവനടന്‍- പി.പി. കുഞ്ഞികൃഷ്ണന്‍ ( താന്‍ കേസ് കൊട്)
4. മികച്ച ബാലതാരം (പെണ്‍) നാള്‍ (വഴക്ക്
5. മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’s കിഡ്സ്
6. മികച്ച കഥാകൃത്ത് – കമല്‍ കെ.എം (പട) 7. മികച്ച ഛായാഗ്രാഹകന്‍ – മനേഷ് മാധവന്‍ ( ഇല വീഴപൂഞ്ചിറ ), ചന്ദ്ര സെല്‍വരാജ് (വഴക്ക്)
8. മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണ പൊതുവാള്‍
9. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാര്‍ (ഒരു തെക്കന്‍ തല്ല് കേസ്)
10. മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് (പാട്ട് – തിരമാലയാണ് നീ, ചിത്രം- വിഡ്ഢികളുടെ മാഷ് )
11. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍ (പാട്ടുകള്‍ മയില്‍പ്പിലി ഇളകുന്നു. കറുമ്പന്‍ ഇന്നിങ്ങ് – പത്തൊന്‍പതാം നൂറ്റാണ്ട്, ആയിഷ ആയിഷ ആയിഷ
12. മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ഡോണ്‍ വിന്‍സെന്റ് (ന്നാ ഞാന്‍ കേസ് കൊട്)
13. മികച്ച പിന്നണി ഗായിക – മൃദുല വാര്യര്‍ ( മയില്‍പ്പീലി ഇളകുന്നു കണ്ണാ പത്തൊന്‍പതാം നൂറ്റാണ്ട്)
14. മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ ( കനവേ മിഴിയുണരാണ് – പല്ലൊട്ടി 90’, കിഡ്സ് )
15. മികച്ച ചിത്ര സംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
16 മികച്ച കലാസംവിധായകന്‍ – ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്
17. മികച്ച സിങ്ക് സൗണ്ട് – വൈശാഖ് പി.വി. ( അറിയിപ്പ് )
18. മികച്ച ശബ്ദമിശ്രണം – വിപിന്‍ നായര്‍ എന്നാ ഞാന്‍ കേസ് കൊട്)
18 മികച്ച ശബ്ദരൂപ കല്‍പന അജയന്‍ അടാട്ട് (ഇല വി പൂഞ്ചിറ )