മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
Malayalam Cinema
മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th October 2020, 12:32 pm

തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി),

മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി,
മികച്ച ബാലതാരം കാതറിന്‍ വിജി .

അവാര്‍ഡുകള്‍ ചലച്ചിത്രവിഭാഗം:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

മികച്ച ഗായകന്‍: നജീം അര്‍ഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണന്‍

പ്രത്യേക ജൂറി പരാമര്‍ശം, നിവിന്‍ പോളി, അന്ന ബെന്‍

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകന്‍: രതീഷ് ദാസ്( ആന്‍ഡ്രോയ്‌സ് കുഞ്ഞപ്പന്‍ )

മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്

കുട്ടികളുടെ ചിത്രം: നാനി

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: വിനീത് (ലൂസിഫര്‍)

പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം

മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം, ഡോ. പി കെ രാജശേഖരന്‍

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍

119 സിനിമകളായിരുന്നു ഇക്കുറി മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്ന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കാറുന്ന പുരസ്‌ക്കാര പ്രഖ്യാപനം ഇത്തവണ കൊവിഡിനെ തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു.

ഏറ്റവും ഫലപ്രദമായ നിലയില്‍ സ്‌ക്രീനിങ് നടത്താനായെന്നും പ്രോട്ടോക്കോളുകള്‍ പാലിച്ചു തന്നെ ജൂറികള്‍ കാര്യങ്ങള്‍ നിര്‍വഹിച്ചെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala State Film Award Announced