| Thursday, 19th July 2012, 1:40 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: ദിലീപ് മികച്ച നടന്‍, നടി ശ്വേതാമേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപിനെ മികച്ച നടനായി തിരഞ്ഞെടുത്തു. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്വേതോമേനോന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. []

രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. പ്രണയത്തിലൂടെ ബ്ലെസി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. സോള്‍ട്ട് ആന്റ് പെപ്പര്‍ മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ബോബി- സഞ്ജയ് ടീം (ട്രാഫിക്ക്) ആണ് മികച്ച തിരക്കഥകൃത്തുകള്‍. ജഗതിയാണ് മികച്ച ഹാസ്യതാരം.

ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ചാപ്പാ കുരിശിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായും നിലമ്പൂര്‍ ആയിഷ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മാളവിക നായരാണ് മികച്ച ബാലതാരം. രതിനിര്‍വേദം എന്ന ചിത്രത്തിലെ “ചെമ്പകപ്പൂങ്കാവിലെ” എന്ന ഗാനം ആലപിച്ച സുധീപ് കുമാറാണ് മികച്ച ഗായകന്‍. ഇതേ ചിത്രത്തിലെ “കണ്ണോരം ശിങ്കാരം” എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ശരത് ആണ് മികച്ച സംഗീത സംവിധായകന്‍. മികച്ച ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടിയത് ദീപക് ദേവാണ്.

ഷെറി ആണ് മികച്ച നവാഗത സംവിധായകന്‍ (ആദിമധ്യാന്തം) സുജിത്  മികച്ച കലാസംവിധായകന്‍ (നായിക). മികച്ച ശബ്ദലേഖകന്‍ രാജകൃഷ്ണന്‍(ഉറുമി), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ (ഇവന്‍ മേഘരൂപന്‍). ആകാശത്തിന്റെ നിറം എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ഡോ. ബിജു പ്രത്യേക ജൂറി അവാര്‍ഡ് നേടി. രാജേഷ്‌കുമാര്‍ ഒരുക്കിയ മഴവില്‍ നിറവിലൂടെ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം നീലന്‍ നേടി. ജി.പി.രാമചന്ദ്രന്‍ (മികച്ച സിനിമാഗ്രന്ഥം). മികച്ച ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം സി.എസ്.വെങ്കിടേശ്വരന്‍ നേടി.

We use cookies to give you the best possible experience. Learn more