താരമെന്ന പരിവേഷത്തിലല്ല ഇന്ത്യയിലെ തന്നെ മുന്‍നിര കലാകാരനെന്ന നിലയിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത്; പിണറായി വിജയന്‍
Kerala State Film Award
താരമെന്ന പരിവേഷത്തിലല്ല ഇന്ത്യയിലെ തന്നെ മുന്‍നിര കലാകാരനെന്ന നിലയിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത്; പിണറായി വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th August 2018, 8:11 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മോഹന്‍ലാലാണ് മുഖ്യാതിഥി. നേരത്തെ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി.

ചലച്ചിത്ര താരമെന്ന പരിവേഷത്തിലല്ല മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ഇന്ത്യയിലെ തന്നെ മുന്‍നിരകലാകാരനെന്ന നിലയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മോഹന്‍ലാലിനെ മുഖ്യതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരെ വിമര്‍ശിച്ച് മന്ത്രി എ.കെ ബാലനും രംഗത്തെത്തി. ഇതിന് മുമ്പും പുരസ്‌കാരദാന ചടങ്ങുകളില്‍ താരങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read നിങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല, ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എം.എല്‍.എ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിലേക്ക് മോഹന്‍ ലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മോഹന്‍ലാലും മറുപടി നല്‍കി. പുരസ്‌ക്കാരവേദിയില്‍ വെച്ച് തന്നെയാണ് താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

“”സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്നത് കാണാനും ആ ചടങ്ങിന് സാഖ്യം വഹിക്കാനും എനിക്കും അവകാവും കടമയുമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്ന് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല”” .അഭിനയജീവിതം എത്രകാലം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നാല്‍ അതുവരെ ഇവിടെയൊക്കെത്തന്നെ കാണുമെന്നും താരം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ മുഖ്യാതിഥി ആയിട്ടില്ലെന്നും സഹപ്രവര്‍ത്തകരുമായി ഒത്തുചേരാനാണ് വന്നിട്ടുള്ളതെന്നും താരം ചടങ്ങില്‍ പറഞ്ഞു.

സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുമ്പോള്‍ ഒരിക്കലും അസൂയയോടെയല്ല, ആത്മവിമര്‍ശനത്തോടെയാണ്് അതിനെ സമീപിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു.