'ഫിന്‍ടെക് 100'ന്റെ ആഗോളപട്ടികയില്‍ കേരള സ്റ്റാര്‍ട്ട് അപ്പും
Tech
'ഫിന്‍ടെക് 100'ന്റെ ആഗോളപട്ടികയില്‍ കേരള സ്റ്റാര്‍ട്ട് അപ്പും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 9:43 am

കൊച്ചി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തെ മികച്ച കമ്പനികളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് കേരളത്തില്‍ നിന്നുള്ള സംരംഭവും.
ബെംഗളൂരു ആസ്ഥാനമായ നിയോ ബാങ്കിങ് സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ ആണ് പട്ടികയില്‍ ഇടം പിടിച്ചത്.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയും എച്ച്.ടു വെഞ്ചേഴ്‌സും ചേര്‍ന്ന് തയ്യാറാക്കുന്ന ഫിന്‍ടെക് 100 പട്ടികയുടെ ആറാം പതിപ്പാണ് ഓപ്പണ്‍ ഇടം പിടിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അനീഷ് അച്യുതന്‍ അജീഷ് അച്യുതന്‍, മാബെല്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017ലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് അക്കൗണ്ടിങ് ബില്ലിങ്, തുടങ്ങി പണമിടപാടുമായി ബന്ധപ്പെട്ട എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുക്കുകയാണ് ഓപ്പണിലൂടെ ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ നിന്നും ഓപ്പണ്‍ കൂടാതെ എട്ടു സംരംഭങ്ങള്‍ കൂടി ആഗോള പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പേടിഎം, ഒലാ മണി, പോളിസി ബസാര്‍, ലെന്‍ഡിങ് കാര്‍ട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.