തിരുവനന്തപുരം: ,ജന്മനാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം വ്യക്തമാക്കി. തൊഴിലാളികളുടെ യാത്ര ചെലവ് പൂര്‍ണ്ണമായും വഹിക്കണമെന്ന് മാതൃസംസ്ഥാനങ്ങളെ കേരളം അറിയിച്ചു.
ജന്മനാട്ടിലേക്ക് മടങ്ങിപോകുന്ന തൊഴിലാളികളുടെ യാത്ര ചെലവ് മാതൃസംസ്ഥാനവും അതിഥി സംസ്ഥാനവും ചേര്‍ന്ന് നിര്‍വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നാണ് കേരളം നിലപാടെടുത്തത്.
നാട്ടിലേക്ക് മടങ്ങുന്നവരെ റെയില്‍വേ സ്‌റ്റേഷന്‍ വരെ എത്തിക്കുന്നതിന്റെ ചെലവ് വഹിക്കാം. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് നല്‍കാനാവില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുപ്രീം കോടതിയില്‍ കേരളം സത്യവാങ്മൂലം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും പാര്‍പ്പിടവും ഒരുക്കി നല്‍കിയിരുന്നു.