| Tuesday, 5th May 2020, 7:42 am

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിദ്യാഭ്യാസ മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകൾ ലോക്ഡൗണിന് ശേഷം ഒരാഴ്ച്ചത്തെ ഇടവേളയിൽ നടത്തിയേക്കുമെന്ന് സൂചന. ഇരു പരീക്ഷകളും ഒരേ സമയത്ത് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെക്കും.

ബുധനാഴ്ച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ഒരു ബെഞ്ചിൽ രണ്ട് പേർ മാത്രമേ ഇരിക്കാൻ പാടുള്ളുവെന്ന കർശന നിർദേശം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ നടത്തിപ്പ്.

അതേസമയം പൊതു ​ഗതാ​ഗതം തുടങ്ങിയതിന് ശേഷം പരീക്ഷ നടത്തിയാൽ മതിയോ എന്ന വിഷയത്തിൽ ആലോചന നടക്കുന്നുണ്ട്. മൂല്യ നിർണയം അധ്യാപകരുടെ വീട്ടിൽ പേപ്പർ നൽകി നടത്തണമോ അതോ ക്യാമ്പുകളുടെ എണ്ണം കൂട്ടി നടത്തണമോ എന്ന വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ പരി​ഗണനയിലാണ്. സർവ്വകലാശാല പരീക്ഷകൾ എന്ന് ആരംഭിക്കും എന്നതിൽ തീരുമാനമായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more