| Thursday, 14th September 2017, 9:38 pm

അണ്ടര്‍ 17 ലോകകപ്പൊരുക്കങ്ങള്‍ക്കായി കേരളം ചിലവഴിച്ചത് 66 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നു എന്ന വാര്‍ത്ത പുറത്ത വന്നതുമുതല്‍ കേരളം പ്രതീക്ഷയോടെ നോക്കിയത് കേരളത്തിലും വേദി ലഭിക്കുമോ എന്നതാണ്. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കലൂര്‍ സ്‌റ്റേഡിയവും ഫിഫയുടെ മത്സരക്രമങ്ങളില്‍ ഇടംപിടിച്ചത്.


Also Read: ‘കട മുടക്കുമോ കളിയുടെ പൂരക്കാഴ്ച’; കലൂര്‍ സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്ന് ഫിഫ


വേദി ലഭിക്കുന്നതിനു മുന്നേയും അതിനു ശേഷവും മുന്നൊരുക്കങ്ങള്‍ക്കായി കേരള ഗവണ്‍മെന്റ് ചിലവാക്കിയത് 66 കോടി രൂപയാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കായികമന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രഗവണ്‍മെന്റ് 12.44 കോടി രൂപ അനുവദിച്ചതായും മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറു ലീഗ് മത്സരങ്ങളും ഒരോ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളുമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുക. ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ബ്രസീലും സ്പെയ്നും തമ്മിലാണ് കൊച്ചിയിലെ ആദ്യ മത്സരം. അന്നു തന്നെ വൈകീട്ട് എട്ടു മണിക്ക് കൊറിയയും നൈജറും തമ്മില്‍ രണ്ടാം മത്സരവും നടക്കും


Dont Miss: രാമലീലക്ക് പൊലീസ് കാവല്‍ ഇല്ല; സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളി


അതേസമയം കൊച്ചിയില്‍ മത്സരങ്ങള്‍ നടക്കുമോ എന്നത് നിലവില്‍ അനിശ്ചിതത്വത്തിലാണ്. സ്‌റ്റേഡിയത്തിന് സമീപത്തുള്ള കടകള്‍ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദ്ദേശമാണ് വേദിയുടെ കാര്യത്തില്‍ സംശയം ഉണര്‍ത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more