| Thursday, 4th February 2021, 7:00 pm

'കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്' സരിഗമ യൂട്യൂബ് ചാനല്‍ പുറത്തിറക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംഗീത സംവിധായകന്‍ മിഥുന്‍ നാരായണന്‍ ഒരുക്കിയ ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ മ്യൂസിക് ആല്‍ബം സരിഗമ യൂട്യൂബ് ചാനല്‍ പുറത്തിറക്കി.

കേരളത്തിന്റെ വ്യത്യസ്തമാര്‍ന്ന പ്രകൃതിയും കലാരൂപങ്ങളും മുന്‍നിര്‍ത്തി ഒരുക്കിയിട്ടുള്ള ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീരാജ് സഹജന്‍, അഷിത അജിത് എന്നിവര്‍ ആലപിച്ച ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നുതുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടന്‍ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറന്‍മുള കണ്ണാടി നിര്‍മ്മാണം ഉള്‍പ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡ്’ സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.

ലീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീലാദേവിയമ്മ ഭവാനിയമ്മ നിര്‍മ്മിച്ചിരിക്കുന്ന ‘കേരളം ദി സിഗ്‌നേച്ചര്‍ ഓഫ് ഗോഡിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാല്‍ ആണ്. എഡിറ്റിംഗ് റെക്‌സണ്‍ ജോസഫ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Signature Album Out

We use cookies to give you the best possible experience. Learn more