| Wednesday, 8th March 2017, 12:42 pm

കേരളത്തില്‍ ഇനി പെപ്‌സിയും കോളയും വില്‍ക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കൊക്കകോള, പെപ്സി തുടങ്ങിയ വിദേശപാനീയങ്ങള്‍ വില്‍ക്കില്ലെന്ന് സംസ്ഥാനത്തെ വ്യാപാരികള്‍.

 വരള്‍ച്ച രൂക്ഷമായ കേരളത്തില്‍ ശീതളപാനീയ കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത ചൊവ്വാഴ്ച വ്യാപാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിഷയത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവുക. ബഹുരാഷ്ട്ര കമ്പനികളുടെ ജലചൂഷണമാണ് കേരളത്തിലെ വരള്‍ച്ചയ്ക്ക് കാരണമെന്നും അത് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് തങ്ങളുടെ തീരുമാനമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസ്റുദ്ദീന്‍ അറിയിച്ചു.

കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കര്‍ണാടകയിലും തമിഴ്നാട്ടിലും കൊക്ക കോള, പെപ്സി എന്നിവയുടെ വില്‍പന നിര്‍ത്തുന്നതായി വ്യാപാരികള്‍ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ച് തങ്ങളെ സമീപിച്ചിരുന്നതായും നസ്റുദ്ദീന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more