| Wednesday, 28th April 2021, 7:45 am

വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേരളം; വ്യവസായവകുപ്പിന് കെ.എസ്.ഡി.പിയുടെ പ്ലാന്‍ സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെ.എസ്.ഡി.പി) വാക്‌സിന്‍ ഉത്പാദനത്തിന്റെ സാധ്യത പരിശോധിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച തുടങ്ങി.

ആലപ്പുഴ കലവൂരിലാണ് കെ.എസ്.ഡി.പി സ്ഥിതി ചെയ്യുന്നത്. വാക്‌സിന്‍ ഉത്പാദനം സംബന്ധിച്ച് വിശദമായ പ്ലാന്‍ കെ.എസ്.ഡി.പി വ്യവസായ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെ.എസ്.ഡി.പി സന്ദര്‍ശിക്കും. തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനാണു ശ്രമം.

പ്ലാന്റ് നിര്‍മ്മിക്കാന്‍ 400 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. പ്ലാന്റിനാവശ്യമായ സ്ഥലസൗകര്യം, വെള്ളം, വൈദ്യുതി, ബോയ്ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങിയവ കെ.എസ്.ഡി.പിയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Seeking Vaccine Production Covid 19 KSDP

We use cookies to give you the best possible experience. Learn more