സച്ചിന് സെഞ്ച്വറി, കേരളം കൂറ്റന്‍ സ്‌കോറില്‍; വെള്ളം കുടിച്ച് അസം
Sports News
സച്ചിന് സെഞ്ച്വറി, കേരളം കൂറ്റന്‍ സ്‌കോറില്‍; വെള്ളം കുടിച്ച് അസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th January 2024, 4:33 pm

രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ അസമിനെതിരെ കേരളം 419 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറില്‍. കേരളത്തിന്റെ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ബേബിയുടെ മിന്നും പ്രകടനത്തിലാണ് കേരളം വമ്പന്‍ സ്‌കോറില്‍ എത്തിയത്. 148 പന്തില്‍ നിന്നും അഞ്ച് സിക്‌സറുകളും 16 ബൗണ്ടറികളും അടക്കം 116 റണ്‍സ് ആണ് അടിച്ചെടുത്തത്. 88.51 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഓവറില്‍ കേരളം ഓള്‍ ഔട്ട് ആവുകയായിരുന്നു.

ടോസ് നേടിയ അസം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും രോഹന്‍ കുന്നുമ്മലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ കേരളം ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്‌ട്രൈക്ക് ചെയ്ത രോഹന്‍ 95 പന്തില്‍ നിന്നും 11 ബൗണ്ടറികള്‍ അടക്കം 83 റണ്‍സ് ആണ് നേടിയത്. വെറും 17 റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ഓപ്പണര്‍ ആയ കൃഷ്ണപ്രസാദും ക്ലാസ് പ്രകടനമാണ് നടത്തിയത്. 202 പന്തില്‍ രണ്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്.

ശേഷം ഇറങ്ങിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ തുറുപ്പ് ചീട്ടായത്. തലങ്ങും വിലങ്ങും ബൗണ്ടറികള്‍ അടിച്ച് അസം ടീമിനെ താരം ഒരു പരുവമാക്കുകയായിരുന്നു. അവസാനം വരെ കേരളത്തിന്റെ നെടുംതൂണായി പിടിച്ചുനിന്ന സച്ചിന്‍ ബേബിയുടെ വിക്കറ്റ് മുക്താര്‍ ഹുസൈന്റെ പന്തില്‍ രാഹുല്‍ ഹസാരികയുടെ കൈകളില്‍ എത്തുകയായിരുന്നു. 19 റണ്‍സ് നേടിയ വിഷ്ണുവിനോട്. ശ്രേയസ് ഗോപാല്‍ 18 (26), ബേസില്‍ തമ്പി 16 (25), നിധേഷ് 12 (25) റണ്‍സും നേടി കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി.

അസം ബൗളര്‍ മുക്തര്‍ ഹുസൈനും രാഹുല്‍ സിങ്ങിനും മൂന്നു വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ സര്‍മ രണ്ടു വിക്കറ്റുകളും നേടി.

 

Content Highlight: Kerala scores big in Ranji Trophy