വിജയ് ഹസാരെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടുകയാണ്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് മുമ്പില്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ കേരളം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.
കേരളത്തിനായി രണ്ട് ഓപ്പണര്‍മാരും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ കൃഷ്ണ പ്രസാദും രോഹന്‍ കുന്നുമ്മലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്.
137 പന്തില്‍ 144 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. 13 ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു പ്രസാദിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. മറുഭാഗത്ത് രോഹന്‍ കുന്നുമ്മലും സെഞ്ച്വറി നേടി.
95 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു രോഹന്റെ വെടിക്കെട്ട് ഇന്നിങ്സ്. 18 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 126.32 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു രോഹന്‍ ബാറ്റ് വീശിയത്.
34 ഓവറില്‍ 218 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
നായകന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 29 റണ്‍സ് നേടി പുറത്തായി. അവസാനം വിഷ്ണു വിനോദും അബ്ദുല്‍ ബാസിത്തും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടിലൂടെ കേരളം റെക്കോഡ് ടോട്ടല്‍ നേടുകയായിരുന്നു. വിഷ്ണു നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സും ബാസിത് 18 പന്തില്‍ 35 റണ്‍സും നേടി മികച്ച സ്‌കോറിലേക്ക് കേരളത്തെ നയിക്കുകയായിരുന്നു.
Content Highlight: Kerala scored highest total in Vijay Harare trophy.