| Monday, 15th February 2021, 6:04 pm

എസ്. ഹരീഷിന്റെ 'മീശ' മികച്ച നോവല്‍; ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌ക്കാരം സത്യന്‍ അന്തിക്കാടിന്; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: 2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ മീശ മികച്ച നോവലിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

പി വത്സലയ്ക്കും എന്‍.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ‘ഈശ്വരന്‍ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.

മറ്റു പുരസ്‌കാരങ്ങള്‍:

കവിത

പി രാമന്‍ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്,

എം ആര്‍ രേണുകുമാര്‍ (കൊതിയന്‍)

ചെറുകഥ

വിനോയ് തോമസ് (രാമച്ചി),

നാടകം

സജിത മഠത്തില്‍ (അരങ്ങിലെ മത്സ്യഗന്ധികള്‍),

ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),

സാഹിത്യ വിമര്‍ശനം

ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും)

വൈജ്ഞാനിക സാഹിത്യം

ജി. മധുസൂദനന്‍ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി),

ഡോ. ആര്‍.വി.ജി. മേനോന്‍ (ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം),

ജീവചരിത്രം/ആത്മകഥ

എം.ജി.എസ്. നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍)

യാത്രാവിവരണം

അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)

വിവര്‍ത്തനം

കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധന്റെ പരിനിര്‍വാണം)

എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍:

പ്രൊഫ.പി.മാധവന്‍ (ഐ.സി.ചാക്കോ അവാര്‍ഡ്)

ഡി.അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്)

ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാര്‍ അവാര്‍ഡ്)

അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്)

സന്ദീപാനന്ദ ഗിരി (കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്)

സി.എസ്.മീനാക്ഷി (ജി.എന്‍.പിളള അവാര്‍ഡ്)

ഇ.എം.സുരജ (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Sahitya Akademi Awards 2019 Announced  S Hareesh Meesha novel get award

We use cookies to give you the best possible experience. Learn more