കൊച്ചി: ആരോഗ്യത്തിനും സന്തോഷത്തിനും സൗഹൃദത്തിനും വേണ്ടി എല്ലാദിവസവും നടക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും വഴിയൊരുക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ വോക്കിങ് കമ്മ്യൂണിറ്റിയായ വാക്കരോയുടെ കൊച്ചി വോക്കത്തോണ്‍ ഏപ്രില്‍ ആറിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും.
ഈ മെഗാ വോക്കത്തോണില്‍ പങ്കെടുക്കാന്‍ 5000ത്തോളം രജിസ്‌ട്രേഷനുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. ചലനപരിമിതിയുള്ളവര്‍ക്ക് കരുത്തുറ്റ പിന്തുണ നല്‍കുവാന്‍ കൂടി കേരളത്തിലെ ഏറ്റവും വലിയ ഈ വോക്കത്തോണ്‍ ലക്ഷ്യമിടുന്നു.
പരിപാടിയിലൂടെ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ തുക മുഴുവനും എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ലിംബ് ഫിറ്റിങ് സെന്ററിന് സംഭാവനയുമായി നല്‍കും. പ്രമുഖ ഫുട്‌വെയര്‍ ബ്രാന്‍ഡായ വാക്കറുവാണ് ഈ മെഗാ ഇവന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.
അസോസിയേറ്റ് സ്‌പോണ്‍സറായി TIE കേരളയും മെഡിക്കല്‍ പാര്‍ട്ണറായി ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലും ഫിസിയോ പാര്‍ട്ണറായി Woh Physio-യും ഈ വോക്കത്തോണിന്റെ ഭാഗമാകും. Bollyfit ആണ് ഇവന്റിലെ വാം-അപ് പാര്‍ട്ണര്‍.
ജനറല്‍ കാറ്റഗറിയില്‍ അഞ്ച് കിലോമീറ്റര്‍, 60 വയസിനുമേല്‍ പ്രായമുള്ള സീനിയര്‍ സിറ്റിസണ്‍സിനായി മൂന്ന് കിലോമീറ്റര്‍ എന്നിങ്ങനെയാണ് വോക്കിങ്. ഏപ്രില്‍ ഒന്ന് അതിരാവിലെ 5:30 മുതല്‍ പരിപാടി ആരംഭിക്കും. ബിബി വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയായിരിക്കും.
ഈ വോക്കത്തോണില്‍ പങ്കെടുത്ത് ഓരോ ചുവടുവെക്കുമ്പോഴും ചലനപരിമിതിയുള്ള മറ്റൊരാളെ സഹായിക്കാന്‍ സാധിക്കും എന്നത് സമൂഹത്തിന് വലിയ സന്ദേശം നല്‍കുമെന്നും നന്മയുള്ള നല്ല നാളെയിലേക്ക് നയിക്കാന്‍ സഹായിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
പരിപാടിയില്‍ എല്ലാവരുടെയും സജീവമായി സാന്നിധ്യവും അവര്‍ അഭ്യര്‍ത്ഥിച്ചു. വാക്കോരോ കൊച്ചി വോക്കത്തോണിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സന്ദര്‍ശിക്കുക: walkkaro.com
Content Highlight: Kerala’s biggest Walkathon to be held on April 6th at 6.30 am at Marine Drive, Kochi