| Monday, 5th March 2018, 9:24 pm

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; കര്‍ണാടകയ്ക്ക് പിണറായി വിജയന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റുന്ന കാര്യത്തില്‍ അനുകൂല നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദിനംപ്രതി മഅ്ദനിയുടെ ആരോഗ്യനില മോശമാവുകയാണ്. ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അപേക്ഷയെ എതിര്‍ക്കരുതെന്നും അനുകൂല നിലപാട് സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. മഅ്ദനിയുടെ ജീവന്‍ രക്ഷക്കാന്‍ കര്‍ണാടക സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേരളത്തോട് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more