തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് 501 ആയി. ഇന്ന് 12 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടുകൂടിയാണ് സംസ്ഥാനത്തെ കൊവിഡ് മരണം 500 കടന്നത്.
അതേസമയം ഇതുകൂടാതെയുള്ള മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ കൊവിഡ് മരണം 500 കടന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വെള്ളിയാഴ്ച 12 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന്‍ (68) എന്നിവരാണ് മരണമടഞ്ഞത്.