| Wednesday, 20th October 2021, 8:19 pm

പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കനത്ത മഴ തുടരുന്ന പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. മംഗലം ഡാമിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.

അമ്പതോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്, ആളപായമില്ല.

പ്രദേശവാസികളെ അധികൃതര്‍ മാറ്റിപാര്‍പ്പിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് മലയോരമേഖലയില്‍ പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കോഴിക്കോട്ടും കോട്ടയത്തും മലയോരമേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.

തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ ഇടിമിന്നലും ഉണ്ട്. അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും, ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. കാലാവസ്ഥയില്‍ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Rain Palakkad landslide

We use cookies to give you the best possible experience. Learn more