| Sunday, 9th August 2020, 10:42 pm

വയനാടും ഇടുക്കിയുമടക്കം ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍; തിങ്കളാഴ്ചയും അതിതീവ്ര മഴ, ജാഗ്രത പാലിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴുജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍. വയനാട്, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നീ ജികളെയാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി എന്നീ പുഴകളുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. എന്നാല്‍, കാറ്റിന്റെ വേഗതയ്ക്കനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ഇടുക്കിയിലും വയനാട്ടിലുമടക്കം വിവിധ ജില്ലകളില്‍ കാലാവര്‍ഷക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Central Water Commission Warns Kerala

We use cookies to give you the best possible experience. Learn more