| Thursday, 2nd April 2020, 10:03 pm

കൊവിഡ് 19; 1.07 ലക്ഷം ഐസോലേഷന്‍ കിടക്കകള്‍ക്കുള്ള സൗകര്യം ഒരുക്കി പൊതുമരാമത്ത് വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 ചികിത്സയ്ക്ക് വേണ്ടി വിപുലമായ സംവിധാനം മുന്‍കൂട്ടി തയ്യാറാക്കുന്നതിന്റെ ഭാഗമായി സജീവമായി ഇടപെട്ട് പൊതുമരാമത്ത് വകുപ്പ്. 1,07,928 ഐസോലേഷന്‍ കിടക്കകള്‍ക്കുള്ള സൗകര്യങ്ങളാണ് വകുപ്പ് കണ്ടെത്തിയതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

ബാത്ത്‌റൂം സൗകര്യങ്ങളോടു കൂടിയ 77, 098 കിടക്കകള്‍ സജ്ജമാക്കി. ഇനി 30,830 കിടക്കകളാണ് തയ്യാറാക്കാനുള്ളത്. ഇതോടെ കിടക്കകള്‍ 1,07,928 ആവുമെന്നും ജി. സുധാകരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആവശ്യമെന്നു കണ്ടാല്‍ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു.സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 21 കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.

ഇതില്‍ കാസര്‍കോട് 8 പേരും , ഇടുക്കി 5 പേരും, 2 പേര്‍ കൊല്ലത്തും രോഗം സ്ഥിരീകരിച്ചു, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒരാള്‍ വീതവും രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പായി.

ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. 7 പേര്‍ വിദേശികളാണ്. 76 പേരാണ് രോഗികളുമായി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more