| Saturday, 20th July 2019, 2:07 pm

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കും; കേസിന്റെ പേരില്‍ ആരെയും പീഡിപ്പിക്കില്ല; വൈദികരുടെ ഉപവാസസമരം ഒത്തുതീര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസസമരം ഒത്തുതീര്‍ന്നു. ഇന്നലെ സിനഡിലെ മെത്രാന്മാരുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണിത്.

അതിരൂപതയിലെ വൈദികര്‍ പ്രതിസ്ഥാനത്തു നിന്ന വ്യാജരേഖാക്കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യം കണ്ടെത്താന്‍ ഇടപെടാമെന്ന ഉറപ്പാണു മെത്രാന്മാര്‍ നല്‍കിയത്. കേസിന്റെ പേരില്‍ ആരെയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

രൂപതയുടെ ഭരണച്ചുമതല കര്‍ദിനാളിനു പകരം മറ്റൊരു മെത്രാനു നല്‍കണം എന്നതടക്കം വൈദികര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കാമെന്ന ധാരണയും ചര്‍ച്ചയിലുണ്ടായി. ഇതില്‍ തത്കാലം തൃപ്തരാണെന്നാണ് വൈദികര്‍ പറയുന്നത്. സമരം അവസാനിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്നരയോടെ ഉണ്ടാകും.

സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സ്ഥിരം സിനഡ് അംഗങ്ങളും ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണു പങ്കെടുത്തത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നിരുന്നു.

We use cookies to give you the best possible experience. Learn more