കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇ. പി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരാണ് ഇത്തവണ കെ കെ ശൈലജ മത്സരക്കുന്നത്.
ഇ. പി ജയരാജന് പകരക്കാരിയായല്ല, അദ്ദേഹം ഈ മണ്ഡലത്തില്‍ നടത്തിയതിന്റെ തുടര്‍ച്ച നടപ്പാക്കുകയാണ് ചെയ്യുകയെന്നാണ് മന്ത്രി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
വ്യക്തിപരമായ ആഗ്രഹം കൊണ്ടല്ല, പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് മട്ടന്നൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നും കെ. കെ ശൈലജ പറഞ്ഞു.
തോമസ് ഐസക്ക് അടക്കമുള്ളവര്‍ ഇല്ലാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്നും ഒരു ഘട്ടത്തില്‍ ഇ. കെ നായനാരും ഗൗരിയമ്മയടക്കമുള്ളവരും മാറിനിന്നിട്ടുണ്ട്. അതുപോലെ പുതു തലമുറയിലുള്ളവര്‍ക്ക് വേണ്ടിയാണ് തോമസിനെ പോലുള്ളവര്‍ മാറി നില്‍ക്കുന്നതെന്നും ഷൈലജ പറഞ്ഞു.
തോമസ് ഐസക്ക്, ജി സുധാകരന്‍, എ. കെ. ബാലന്‍, ഇ. പി. ജയരാജന്‍ തുടങ്ങിയവരെല്ലാം വളരെ പ്രഗത്ഭരായ മന്ത്രിമാരാണ്. അവരുടെ വകുപ്പുകള്‍ നന്നായി കൈകാര്യം ചെയ്തവരാണ്. എന്നാല്‍ ഇതിന് താഴെയും വലിയ നിരയുണ്ട്. ഇവരെല്ലാം വന്നാലും ഇതുപോലെ കാര്യങ്ങള്‍ ചെയ്യുമെന്ന് എല്‍.ഡി.എഫിന് ഉറപ്പുണ്ട്.
കുറച്ച് പേര്‍ പാര്‍ട്ടി രംഗത്തും കുറച്ച് പേര്‍ ഭരണ രംഗത്തും ശ്രദ്ധ ചെലുത്തും. ഞങ്ങള്‍ക്ക് ഇത് പുത്തരിയല്ലെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ചയാണ് സി.പി.ഐ.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്.
ആരെയും ഒഴിവാക്കുന്നതല്ല രണ്ട് തവണ മാനദണ്ഡം കൊണ്ടുള്ള ഉദ്ദേശമെന്നും പുതിയ ആളുകളെ ഉയര്‍ത്തികൊണ്ടുവരികയാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന്. തുടര്‍ഭരണം വരാതിരിക്കാന്‍, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala polls 2021 K K shailaja responds on her candidateship at mattannur