തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം പുറത്ത് വിട്ട് ഇടതുമുന്നണി. ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നാണ് ഈ പ്രാവശ്യത്തെ മുദ്രാവാക്യം.
എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എം. വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നതായിരുന്നു മുദ്രാവാക്യം. കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്.
നേരത്തെ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രഖ്യാപിച്ച് എ.ബി.പി സീ വോട്ടര്‍ സര്‍വേ പുറത്തുവന്നിരുന്നു. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് ഭരണത്തില്‍ എത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ ഫലം പറയുന്നത്.
യു.ഡി.എഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകള്‍ വരെയുമാണ് പ്രവചനം.
ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 2 ന് തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക