| Wednesday, 21st November 2018, 8:33 am

രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച സഹോദര തുല്ല്യന്‍: എം.ഐ ഷാനവാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.ഐ ഷാനവാസിന്റെ വേര്‍പാട് പാര്‍ട്ടിക്ക് പൊതുപ്രവര്‍ത്തന രംഗത്ത് വലിയ പ്രശ്‌നമാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും കഴിഞ്ഞു. അവസരങ്ങള്‍ ഏറ്റവും നന്നായി വിനിയോഗിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സി.കാര്‍ത്തികേയന്‍ , ഷാനവാസും ,താനും ചില ഘട്ടങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോയിരുന്നു. അന്ന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താന്‍. രാഷ്ട്രീയത്തിനപ്പുറം വളരെ അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അദ്ദേഹം. സഹപ്രവര്‍ത്തകരോട് സ്‌നേഹവും അടുപ്പവും കാത്ത് സൂക്ഷിക്കുന്ന പ്രകൃതക്കാരന്‍.- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ക്കുന്നു.

കോണ്‍ഗ്രസിന് അംഗസംഖ്യ കുറഞ്ഞ കാലത്ത് പാര്‍ലമെന്‍നറില്‍ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ കാത്ത് സൂക്ഷിച്ച് കൊണ്ട് പാര്‍ലമെന്റില്‍ അങ്ങേയറ്റം പ്രയത്‌നിച്ചു.അനാരോഗ്യം വേട്ടയാടുന്ന കാലത്തും അത് ഒരിക്കലും കടമയെയും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും സുധീരന്‍ പറഞ്ഞു

Also Read:  എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

പാര്‍ട്ടിയില്‍ മുതിര്‍ന്ന സഹ പ്രവര്‍ത്തകനും വര്‍ഷങ്ങളായി തെളിമയാര്‍ന്ന ആശയങ്ങളിലൂന്നി ശക്തമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലയുറപ്പിച്ച വ്യക്തിയാണ് എം.ഐ ഷാനവാസ് . പിന്നീട് കോണ്‍ഗ്ര്‌സിന്റ ഫേസായി മാറി വ്യക്തിയാണ് അദ്ദേഹം. പാര്‍ലമെന്റിലെ തന്റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ ജ്യേഷ്ഠ സഹോദരനായി പെരുമാറിയിരുന്നു.പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ വക്താവായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച ഒരു പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു എം. ഐ ഷാനവാസെന്നും സഹ പ്രവര്‍ത്തകനായ കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

എം. ഐ ഷാനവാസിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിപ്പോയി. രോഗം ഭേധപ്പെട്ട് തിരിച്ചു വരുമെന്ന തന്നെയായിരുന്നു കരുതിയെതെന്നും എം ബി രാജേഷ് എം.പി. പറഞ്ഞു. പലപ്പോഴും എതിര്‍ ചേരിയില്‍ നിന്ന് സംസാരിക്കേണ്ടി വരികയും ചിലപ്പോഴൊക്കെ തര്‍ക്കത്തിലേര്‍പ്പെടേണ്ടിയും വന്നിട്ടുണ്ടെങ്കിലും ഒരിക്കലും വ്യക്തിപരമായ അകല്‍ച്ച ഉണ്ടായിട്ടില്ല എന്നും രാജേഷ് പറഞ്ഞു.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് (67) ബുധനാഴ്ച്ച അന്തരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു.

We use cookies to give you the best possible experience. Learn more