കേരള പൊലീസിന്റെ ഒരു കാര്യം, 2022 തുടങ്ങിയേ ഉള്ളു, അപ്പോഴേക്കും ഇത് എത്രാമത്തെ ഒറ്റപ്പെട്ട സംഭവമാ. ഇന്നലെ ഒരു ട്രെയിന്‍ യാത്രക്കാരനെ ഒരാള്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി.. ആ യാത്രക്കാരന്റെ മുഖത്തടിച്ചു.. ഈ ചവിട്ട് സ്‌പെഷ്യലിസ്റ്റ് ഒരു നിയമപാലകനാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ഏയ് അത്രയ്ക്കങ്ങോട്ട് ഞെട്ടലുണ്ടോ, ഇത് സത്യത്തില്‍ വളരെ കോമണ്‍ ആയ കാര്യമായി മാറിയില്ലെ.
നമ്മുടെ നാട്ടിലെ പൊലീസുകാരില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു ഓപ്പറേഷന്‍ കാവല്‍ സെറ്റാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കയ്യില്‍ ടിക്കറ്റ് അല്ല എന്ന അന്താരാഷ്ട്ര കുറ്റത്തിന് ഒരാള്‍ക്ക് പൊലീസില്‍ നിന്ന് ബൂട്ടിട്ട് ചവിട്ട് കൊള്ളേണ്ടി വരുന്ന സാഹചര്യത്തില്‍ നമ്മുക്ക് ഈ ഓപ്പറേഷന്‍ കാവലിനെ കുറിച്ച് കാര്യമായി തന്നെ ആലോചിക്കേണ്ടതുണ്ട്.
2021 ഒക്ടോബര്‍ പത്തിന് പൊലീസുകാര്‍ പൊതുജനങ്ങളെ ഇനിമുതല്‍ എടാ, എടീ, നീ എന്നീ വിളികള്‍ വിളിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം കോടതി കൊടുത്തിരുന്നു. പക്ഷെ വെള്ളത്തില്‍ വരച്ച വര എന്നൊക്കെ കേട്ടിട്ടേ ഒള്ളു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം എന്ന കാര്യം കോടതിയല്ല ഇനിയിപ്പൊ ആരോക്കെ വന്ന് പറഞ്ഞാലും ഞങ്ങള്‍ നന്നാവില്ല എല്ലാത്തിനേം ചവിട്ടും എന്നുള്ള രീതിയിലാണ് പൊലീസ്.
ഗുണ്ടകളെ പിടിക്കാന്‍ നടക്കുന്ന പൊലീസിന്റെ ഗുണ്ടായിസം കാരണം ജീവിക്കാന്‍ കഴിയാത്ത തരത്തിലാണ് നാട്ടുകാരുടെ സ്ഥിതി. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കേരള പൊലീസിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശേധിച്ചാല്‍ കേരളത്തില്‍ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാസംഘം ഏതാണെന്ന് നമുക്ക് മനസ്സിലാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Protest against Police Atrocities in Kerala | Trollodu Troll