എല്ലാവരേയും സല്യൂട്ടടിക്കേണ്ട; മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
Kerala News
എല്ലാവരേയും സല്യൂട്ടടിക്കേണ്ട; മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 9:10 am

തിരുവനന്തപുരം: പൊലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

സല്യൂട്ടില്‍ പൊലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം.

നേരത്തെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.

പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി-സുപ്രിം കോടതി- കീഴ്‌ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ്.

മാന്വലിന് വിരുദ്ധമായി പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പൊലീസ് മാന്വലിലെ സല്യൂട്ട് സംബന്ധിച്ചുള്ള വകുപ്പിന്റെ ലംഘനം പരിശോധിച്ച് പൊലീസ് മേധാവിക്കാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറുക. ഇതിന് ശേഷം പൊലീസ് മേധാവി സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Police salute controversy Kerala Govt Suresh Gopi Salute