ആര്‍.എസ്.എസിനെതിരെ മിണ്ടിയാല്‍ കേസെടുക്കുന്ന ഇടത് പൊലീസ്
ഷഫീഖ് താമരശ്ശേരി

കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി നില്‍ക്കുന്ന സംഘപരിവാര്‍ താത്പര്യങ്ങളുമായി ബന്ധപ്പെട്ടും പൊലീസ് സേനയിലെ സംഘപരിവാര്‍ സ്വാധീനത്തെക്കുറിച്ചെല്ലാം നിരവധി വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നായി സമീപ കാലത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് തലവനായിരിക്കുന്ന കേരളത്തില്‍ പൊലീസ് സേന നടത്തുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ കേരള പൊലീസിനെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണെന്ന് സംശയിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍.എസ്.എസ് നടത്തിവന്ന നീക്കങ്ങള്‍ക്ക് ഗുജറാത്തിലെയും യു.പിയിലെയുമൊക്കെ ഹിന്ദുത്വവത്കരിക്കപ്പെട്ട പൊലീസ് സേനകള്‍ എങ്ങിനെയാണോ സഹായങ്ങള്‍ ചെയ്തത്, അവയ്ക്ക് സമാനമായ രീതിയില്‍ തന്നെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും പൊലീസ് സേന സംഘപരിവാറിന് പാദസേവ ചെയ്യുന്നത്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍