| Monday, 8th June 2020, 9:47 pm

വിനയായി കുട്ടന്‍പിള്ളയുടെ സ്ത്രീ വിരുദ്ധതയും ചളിയും; കേരള പൊലീസിന്റെ റോസ്റ്റിംഗ് പരിപാടി നിര്‍ത്തിവെക്കാന്‍ ഉന്നതതല നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള പൊലീസിലെ സൈബര്‍ വിഭാഗം തയ്യാറാക്കിയ റോസ്റ്റിംഗ് വീഡിയോ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസില്‍ നിന്നും ഉന്നത തല നിര്‍ദ്ദേശം.

പി.സി കുട്ടന്‍ പിള്ള എന്ന് പേരിട്ടിറക്കിയ വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു വന്നതിനു പിന്നാലെയാണ് ഉത്തരവ്.

വീഡിയോയില്‍ സ്ത്രീ വിരുദ്ധതയും സൈബര്‍ ബുള്ളിയിംഗ് ഉണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പൊലീസ് എന്തിനാണ് ഇത്തരത്തിലൊരു വീഡിയോ നിര്‍മിച്ചതെന്ന് ചോദിച്ചു കൊണ്ട് രംഗത്തു വന്നു. കേരള പൊലീസിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബിലൂടെയുമാണ് വീഡിയോ പുറത്തു വിട്ടിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more