യഥാര്‍ത്ഥ ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, ശബരിമലയില്‍ ചിലര്‍ പ്രശ്‌നത്തിന് ശ്രമിക്കുന്നു; വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയിലേക്ക്
Sabarimala women entry
യഥാര്‍ത്ഥ ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, ശബരിമലയില്‍ ചിലര്‍ പ്രശ്‌നത്തിന് ശ്രമിക്കുന്നു; വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 5:47 pm

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഹരജി നല്‍കാനാണ് തീരുമാനം.

ഇത് സംബന്ധിച്ച ഉന്നത പൊലീസുദ്യോഗസ്ഥര്‍ മുതിര്‍ന്ന അഭിഭാഷകരുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹരജി ഫയല്‍ ചെയ്യും.

ALSO READ: രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ തല്ല്

വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ദഗനിര്‍ദ്ദേശം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടും. കോടതി വിധി നടപ്പിലാക്കാനുള്ള എല്ലാ കാര്യങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്ന് ചെയ്തിരുന്നു. പക്ഷെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിന് പലതരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നു.

ഒരു ദിവസം ഹൈക്കോടതിയില്‍ 30-40 ഹരജികള്‍ വരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വരുന്ന കോടതി പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ALSO READ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രക്ഷോഭകാരികളാണ് നാമജപം നടത്തുന്നത്. യഥാര്‍ത്ഥ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നു. ഇതുവരെ യഥാര്‍ത്ഥ ഭക്തരെ പൊലീസ് തടയുകയോ അവര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇളവുകള്‍ വരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെടുമ്പോള്‍ അത് പ്രക്ഷോഭകാരികള്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു. കോടതി പരാമര്‍ശങ്ങള്‍ മുതലെടുത്ത് കൊണ്ട് സന്നിധാനത്ത് പ്രശ്‌നത്തിന് ശ്രമിക്കുന്നു.

പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടുള്ള അറസ്റ്റുള്‍പ്പടെയുള്ള എല്ലാ നടപടികളും വിശദീകരിച്ചാകും ഹരജി നല്‍കുക.

WATCH THIS VIDEO