'നാം രണ്ട് നമുക്ക് രണ്ട്'; ഹെല്‍മെറ്റ് ചലഞ്ചുമായി കേരളാ പൊലീസ്
Kerala News
'നാം രണ്ട് നമുക്ക് രണ്ട്'; ഹെല്‍മെറ്റ് ചലഞ്ചുമായി കേരളാ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 7:21 pm

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ ഹെല്‍മെറ്റ് ചലഞ്ചുമായി കേരളാ പൊലീസ്.

കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന ഹെല്‍മെറ്റ് ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്.

ഹെല്‍മെറ്റ് ധരിച്ച് കൊണ്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ഫോട്ടോ അയച്ചു കൊടുക്കുന്നതാണ് ചലഞ്ച്.

വാഹനം നിര്‍ത്തിയ ശേഷം മാത്രം ഫോട്ടോ എടുത്താല്‍ മതിയെന്നും പോസ്റ്റില്‍ എടുത്തു പറയുന്നുണ്ട്. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കാനാണ് പൊലീസിന്റെ പുതിയ പരീക്ഷണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ പിഴയില്ല. പകരം ഹെല്‍മെറ്റ് വാങ്ങാന്‍ നിര്‍ദേശിക്കും. സംസ്ഥാനത്ത് പൊലീസ് വിവിധ സ്‌കോഡുകളായി ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാത്തവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴയായി ഈടാക്കുന്നത്. സ്ഥിരമായി ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.

കൊല്ലത്ത് ബൈക്ക് യാത്രികനെ എറിഞ്ഞു വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് പരിശോധന വേണ്ടെന്ന് ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാലു വയസ്സിന് മുകളിലുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണം.നവംബര്‍ 19 നാണ് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശം വന്നത്.

നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.