ഇ.ഡിയോട് മുട്ടാന്‍ കേരളാ പൊലീസ്? ചോദ്യം ചെയ്യലില്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൊച്ചി ഓഫീസില്‍ പരിശോധന
Kerala News
ഇ.ഡിയോട് മുട്ടാന്‍ കേരളാ പൊലീസ്? ചോദ്യം ചെയ്യലില്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൊച്ചി ഓഫീസില്‍ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 8:21 pm

തൃശൂര്‍: സി.പി.ഐ.എം നേതാവിനെ മര്‍ദിച്ചെന്ന പരാതിയിലെ അന്വേഷണത്തിന് ഇ.ഡി ഓഫീസില്‍ കേരളാ പൊലീസ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചെന്നാണ് വടക്കഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ പരാതി നല്‍കിയത്.

വൈകുന്നേരം 4.30തോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘം കൊച്ചി എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. എറണാകുളം സെന്‍ട്രല്‍ സി.ഐയാണ് പരാതിയില്‍ അന്വേഷണം നടത്തുന്നത്.

സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് മടങ്ങി. അരമണിക്കൂര്‍ കൊണ്ടാണ് പ്രാഥമിക പരിശോധന പൂര്‍ത്തിയായത്. കേസില്‍ എഫ്.ഐ.ആര്‍ ഇടുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.

കരുവന്നൂര്‍ കേസില്‍ വ്യാജ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് വടക്കാഞ്ചേരി പി.ആര്‍. അരവിന്ദാക്ഷന്റെ പരാതി. ഇ.ഡി ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞുള്ള പരാതിയണ് അരവിന്ദാക്ഷന്‍ നല്‍കിയിട്ടുള്ളത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി ഉദ്യോഗസ്ഥക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

Content Highlight: Kerala Police at ED office for investigation on complaint of beating CPIM leader