ഒരു ലിറ്റര്‍ ജവാന് 2000 രൂപ; അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
keralanews
ഒരു ലിറ്റര്‍ ജവാന് 2000 രൂപ; അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2020, 5:13 pm

കൊല്ലം: സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയതോടെ അനധികൃത മദ്യവില്‍പ്പനയും നിര്‍മ്മാണവും സജീവമായി. നിരവധി കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലത്ത് അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായി. ഓച്ചിറ ആലുംപീടികയിലെ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയിലെ ചുമട്ട് തൊഴിലാളികളായ ക്ലാപ്പന പ്രയാര്‍ സന്തോഷ്, ആലുംപീടിക വാവല്ലൂര്‍ സ്വദേശി മണിലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മദ്യവില്‍പ്പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് സന്തോഷ് മദ്യം കടത്തി മണിലാലിന്റെ വീട്ടിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി മദ്യം വാങ്ങാനെത്തിയ ആളില്‍ നിന്നും ലിറ്ററിന് 500 രൂപ വിലയുള്ള ജവാന് 2000 രൂപ ഈടാക്കുകയായിരുന്നു. ഇതില്‍ കുപിതനായ ഇയാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മണിലാലിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യവും ഒരു ലിറ്റര്‍ കള്ളും പിടിച്ചെടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ