പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവില്‍ 82.95% ജയം; വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 78.39%
Kerala News
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവില്‍ 82.95% ജയം; വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 78.39%
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 10:14 am
Thursday, 25th May 2023, 3:44 pm

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്ലസ് ടു വിജയശതമാനത്തില്‍ ഇക്കുറി കുറവുണ്ടായി. മുന്‍ വര്‍ഷം 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, ഇത്തവണ 0.92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 78.39% വിജയം നേടി. 3,815 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം എറണാകുളം (87.55%) ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് (4597 കുട്ടികള്‍).

സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.  വൈകിട്ട് നാല് മണി മുതല്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈല്‍ ആപ്പ്:

SAPHALAM 2023

iExaMS – Kerala

PRD Live

3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിറ്റീസില്‍ 71.93 ശതമാനവും, കൊമേഴ്‌സില്‍ 82.75% ശതമാനവുമാണ് വിജയം.

സര്‍ക്കാര്‍ സ്‌കൂളുകള്‍ 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്‌കൂളുകള്‍ 86.31% വിജയവും, ആണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 82.70% വിജയവും, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.

75.30% ശതമാനം കുട്ടികള്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം 89.06% ശതമാനമാണ്. രണ്ട് പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

content highlights: Kerala Plus Two Result 2023 announced