| Tuesday, 30th October 2018, 9:30 pm

138 പേര്‍ക്ക് 23 സീറ്റ്: കേരള താരങ്ങള്‍ക്ക് റാഞ്ചിയിലേക്ക് ദുരിത യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ദേശീയ ജൂനിയര്‍ മീറ്റിനായി റാഞ്ചിയിലേക്ക് പോകുന്ന കേരളതാരങ്ങള്‍ക്ക് ധന്‍ബാദ് എക്‌സ്പ്രസില്‍ ദുരിതയാത്ര. 138 അംഗങ്ങള്‍ക്ക് ആകെ കിട്ടിയത് 23 സീറ്റുകളാണ് തറയിലിരുന്നും നിന്നുമാണ് താരങ്ങള്‍ യാത്ര ചെയ്യുന്നത്. സ്കൂള്  മീറ്റ് കഴിഞ്ഞ് മതിയായ വിശ്രമം ലഭിക്കാതെയാണ് വിദ്യാര്‍ഥികള്‍ റാഞ്ചിയിലേക്ക് യാത്ര തിരിക്കുന്നത്.

സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ സ്ഥലത്ത് യാത്ര ചെയ്യാനായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടികള്‍ പറയുന്നു.

നവംബര്‍ ഒന്നിനാണ് താരങ്ങള്‍ ഇനി റാഞ്ചിയിലെത്തുക. സ്‌കൂള്‍ മീറ്റ് കഴിഞ്ഞ് മതിയായ വിശ്രമം ഇല്ലാതെ യാത്രതിരിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുട്ടികള്‍ പറയുന്നു. ഇതിന് പുറമെയാണ് സീറ്റ് ലഭിക്കാതെ കുട്ടികള്‍ക്കുള്ള ദുരിതയാത്ര.

നേരത്തെ തന്നെ ടിക്കറ്റുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. പകുതിയിലേറെപ്പേരും നേരത്തെ വെയ്റ്റിങ് പട്ടികയിലായിരുന്നു.

കടപ്പാട്: ഷാനവാസ് 

We use cookies to give you the best possible experience. Learn more