കൊച്ചി: പ്രളയക്കെടുതിയില്‍ തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ “നന്ദി” എഴുതി മലയാളികള്‍. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
ടെറസിന് മുകളില്‍ “Thanks” എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്.
ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവവികസേനയിലെ മലയാളി കമാന്‍ഡര്‍വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട അന്നു തന്നെ സാജിദ കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഇന്നലെ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നേവി സംഘം സമ്മാനങ്ങളുമായി കുഞ്ഞിനെയും അമ്മയെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
സമാനമായ രീതിയില്‍ ആലുവയില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തുന്ന വിജയ് വര്‍മയുടെയും ഫ്‌ളൈറ്റ് ഡ്രൈവര്‍ അമിതിന്റെയും രക്ഷാപ്രവര്‍ത്തനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
#Kerala: A “Thanks” note painted on the roof of a house in Kochi from where the Naval ALH piloted by Cdr Vijay Varma had rescued two women on August 17. pic.twitter.com/lwxHkQwzXc
— ANI (@ANI) August 20, 2018