| Friday, 28th September 2018, 12:59 pm

പ്രളയക്കാലത്ത് കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: പ്രളയകാലത്തു കേരളത്തിന് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരിയുടെ വില ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു. കെ.കെ.രാഗേഷിന് നല്‍കിയ കത്തിലാണ് പാസ്വാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്.


Read Also: “അത് രാഷ്ട്രീയമായ എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അറസ്റ്റ് തന്നെ: അഞ്ച് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ചന്ദ്രചൂഢ്


സംസ്ഥാനത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഓഗസ്റ്റ് 21ന് ആണു കേന്ദ്രം അരി നല്‍കിയത്. ആദ്യം അരി സൗജന്യമാണെന്ന് അറിയിച്ച കേന്ദ്രം പിന്നീടു തുക ഈടാക്കുമെന്നു പറഞ്ഞതു വിവാദമായിരുന്നു. വിലയെച്ചാല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണു പസ്വാന്റെ രേഖാമൂലമുള്ള മറുപടി. വില കേന്ദ്രം നിശ്ചയിച്ചു തന്നിട്ടില്ലെന്നു പറഞ്ഞു കേരളം അരി ഏറ്റെടുക്കാന്‍ വൈകിയതും ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more