തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം പാസാക്കി നിയമസഭ. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവധ നിരോധനം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രമേയത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു.
ഉപജീവന മാര്‍ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി. ഡി സതീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു. പ്രതിഷേധ കടല്‍ തീര്‍ത്ത് കേരളം പ്രതിരോധം തീര്‍ക്കണമെന്നും സംഘ പരിവാര്‍ അജണ്ടയെ ശക്തമായി എതിര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.
പ്രമേയത്തില്‍ അഡ്മിനിസ്‌ട്രേറ്ററുടെ മുഴുവന്‍ ഉത്തരവും റദ്ദാക്കണമെന്ന കാര്യവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ ഭേദഗതി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlight: Kerala passed resolution against administrator in Lakshadweep