| Tuesday, 26th June 2018, 7:53 pm

'മലയാളികള്‍ ഇറച്ചി കഴിക്കരുത്...മീന്‍ കഴിച്ചാല്‍ മതി'; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ ജനങ്ങള്‍ ഇറച്ചി കഴിക്കരുതെന്നും മത്സ്യം കഴിക്കണമെന്നുമുള്ള നിര്‍ദ്ദേശവുമായി വി.എച്ച്.പി. വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡണ്ട് അലോക് കുമാറാണ് വിവാദ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

” കേരളം ഒരു തീരദേശ സംസ്ഥാനമാണ്. അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. മലയാളികള്‍ ഇറച്ചി കഴിക്കുന്നതിനു പകരം മത്സ്യം കഴിക്കണം.”

ALSO READ: ബാങ്കുകളുടെ ഇടപാട് തീര്‍ക്കാന്‍ തയ്യാറാണ്: പ്രധാനമന്ത്രിക്ക് വിജയ് മല്യയുടെ തുറന്ന കത്ത്

മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വി.എച്ച്.പി ഗവേണിംഗ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും അലോക് കുമാര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന മൃഗമാണ് പശു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കശാപ്പ് നിരോധനത്തിനും ഗോവധത്തിനും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.

ALSO READ: ഇപ്പോള്‍ നടക്കുന്നത് വണ്‍മാന്‍ ഷോ; സംസാരിച്ചാല്‍ വെടിവെച്ചുകൊന്നു കളയും; ജനങ്ങള്‍ ഭയത്തിലാണ്; മോദി സര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ

ചില സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും മറ്റ് ചില സംസ്ഥാനങ്ങള്‍ ഭാഗികമായുമാണ് നിയമം നടപ്പിലാക്കുന്നത്.

“കേരളം ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ്. അതും വലിയ അളവില്‍. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ”

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അലോക് കുമാര്‍ പറഞ്ഞു. കേസ് സുപ്രീംകോടതിയില്‍ ദിവസവും പരിഗണിക്കണമെന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ക്ക് മുന്നോട്ടുവക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുചിന്തകരും മാര്‍ക്‌സിസത്തെ മതമായാണ് കാണുന്നത്: ഡോ. എം.പി പരമേശ്വരന്‍

കേസ് ദിവസവും പരിഗണിക്കുന്ന മുറയ്ക്ക് ഈ വര്‍ഷത്തോടെ തങ്ങള്‍ക്ക് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും അലോക് കുമാര്‍ പറഞ്ഞു.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more