തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സൂചന. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അമിത് ഭട്ടാചാര്യ എന്നയാളെ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
ഇയാളെ എന്‍.ഐ.എ ചോദ്യംചെയ്യും. ഭട്ടാചാര്യയെ കൊല്‍ക്കത്തയില്‍ വച്ചാണ് കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയില്‍ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാള്‍.
ALSO READ: റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
കേസില്‍ അമിതിന് പുറമെ അംജദ് അലി എന്നയാളെയും എന്‍.ഐ.എ അന്വേഷിച്ച് വരികയായിരിന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും.
കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് റിമാന്‍ഡ് ചെയ്തു. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
WATCH THIS VIDEO: