ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ പേരില്‍ സഭ നടപടിയെടുക്കുന്നുവെന്ന് കേള്‍ക്കുന്നു. അസാധാരണമാംവിധം ഒരു മതസംഘടനയ്ക്കകത്തു നിന്നുവന്ന അനീതിയ്ക്കെതിരെയുള്ള പ്രതികരണമായിരുന്നു കന്യാസ്ത്രീസമരം.
തുടര്‍ന്നുവന്നു പുരോഗമനപരമായ പല കോടതിവിധികള്‍. പിന്നെ കേരളത്തില്‍ പ്രകൃതിയുടെ പ്രളയം. പിന്നെ പ്രകൃതിക്കും കാലത്തിനുമെതിരായുള്ള വേറൊരു പ്രളയം. ശബരിമലയില്‍ നിന്ന് ഇറങ്ങിവന്നത്. തന്ത്രിമാരും തങ്ങള്‍മാരും, പാതിരിമാരും രാജാക്കന്മാരും രാഷ്ട്രീയക്കാരും ഒന്നിച്ച് അഴിച്ചുവിട്ടത്. എനിക്ക് ഓര്‍മ്മ വരുന്നത് ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പുണ്ടായ താരതമ്യമര്‍ഹിക്കുന്ന, ഒന്നിച്ചുവന്ന, രണ്ട് സംഭവങ്ങളാണ്. വൈക്കം സത്യഗ്രഹവും 99ലെയെന്ന് പറയപ്പെടുന്ന, അതേവര്‍ഷത്തെ വെള്ളപ്പൊക്കവും. വൈക്കം സമരത്തിന്റെ നാളം വെള്ളപ്പൊക്കത്തില്‍ അണഞ്ഞുപോയില്ല. 2018 ലെ പുരോഗമനപരമായ മുന്നേറ്റങ്ങളും അണയരുത്.